യുവതാരം ടോവിനോ തോമസിനോടൊപ്പം ഉള്ള ഒരു ചെറുപ്പക്കാരന്റെ സെൽഫിയും അതിനോടൊപ്പമുള്ള കുറിപ്പും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നടന്റെ കരിയറില്‍ വലിയ വഴിത്തിരിവിന് ഇടയാക്കിയ മൊയ്തീൻ സിനിമയുടെ കഥ കേള്‍ക്കാൻ പോകുന്ന വഴി ആദർശ് ചന്ദ്രശേഖർ എന്ന ആരാധകൻ എടുത്ത സെൽഫിയാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.
ആരാധകന്റെ കുറുപ്പിന്റെ പൂർണ്ണരൂപം;
ഈ രണ്ടു ചിത്രങ്ങൾക്കിടയിൽ എന്റെയും ചേട്ടന്റെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ…വർഷങ്ങൾക്കിപ്പുറം… ഓർമ്മയുണ്ടോ എന്നാ ചോദ്യത്തിന്.. ഒരു ആലോചനയോടെ മറുപടി പറഞ്ഞു…. ! ഒരു ട്രെയിൻ യാത്രയിലെ പരിചയം… (മൊയ്തീൻ കഥ കേൾക്കാൻ പോയപ്പോൾ )
അന്ന് ഞാൻ പറഞ്ഞു ചേട്ടാ സെൽഫി എടുത്തു വെക്കട്ടെ .. ചേട്ടൻ ഒരിക്കൽ സ്റ്റാർ ആകും…അന്ന് ഈ ഫോട്ടോ പോസ്റ്റ് ചെയ്യാലോ, അങ്ങനെ പറഞ്ഞു എടുത്ത സെൽഫി… ആദ്യ ചിത്രം 14 ജൂലായ് 2014…ഒരുപാട് സന്തോഷം..വീണ്ടും കണ്ടതിൽ . സംസാരിച്ചതിന് ഓർത്തെടുത്തതിന്…വീണ്ടും ചേട്ടാ ഒരു സെൽഫി ! 24 ഡിസംബർ 2017…ആത്മാർഥമായി പരിശ്രമിക്കുന്നവർ വിജയിക്കുക തന്നെ ചെയ്യും… അതു ഞാൻ നിങ്ങളിൽ കണ്ടു.