Thursday, September 19

ഇട്ടിമാണിയെ വരവേൽക്കാൻ നഗരത്തിലെങ്ങും ഫാൻസ്‌ പോസ്റ്ററുകൾ പതിപ്പിച്ച് ആരാധകർ; ഇട്ടിമാണി വെള്ളിയാഴ്‌ച എത്തുന്നു

Google+ Pinterest LinkedIn Tumblr +
“samvritha”

ഈ വെള്ളിയാഴ്‌ച ലോകമെമ്പാടും തീയറ്ററുകളിൽ എത്തുന്ന ലാലേട്ടന്റെ ഓണം റിലീസ് ഇട്ടിമാണിയെ വരവേൽക്കാൻ ഒരുങ്ങി തൃശൂർ ഡിസ്‌ട്രിക്‌ട് കമ്മിറ്റിയിലെ അംഗങ്ങൾ നഗരത്തിലാകെ ഫാൻസ്‌ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുകയാണ്. സിനിമ പോസ്റ്ററുകൾ ഫാൻസ്‌ പതിപ്പിക്കുമെങ്കിലും ഫാൻസ്‌ പോസ്റ്ററുകൾ പതിപ്പിക്കുന്നത് തുലോം കുറവാണ്. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.

നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

“Lucifer”
Share.

About Author

Comments are closed.