ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ടീസർ പുറത്ത് വിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ആരാധകർ നിർമാതാവ് അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കമന്റ് ഇടുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. ചിത്രത്തെ സംബന്ധിച്ച് അജു വർഗീസ്എന്ത് പോസ്റ്റ് കുറിച്ചാലും ടീസർ ആവശ്യപ്പെട്ട് ആരാധകർ കമന്റ് കുറിക്കും.വളരെ രസകരമായ പല കമന്റുകളും ഇതിൽ ഉണ്ട്.
“ഇയാൾ ഇത് എന്തോന്ന്, ഒരു ടീസർ അല്ലേ ചോദിച്ചത് 5 സെന്റ് സ്ഥലം ഒന്നുമല്ലലോ..”.ഒരു ആരാധകൻ ചോദിക്കുന്നു.
“എന്നും വന്നു അജു ഇടുന്ന പോസ്റ്റിന് എല്ലാം ടീസർ വേഗം താ എന്ന് പറയലാണ് പണി. പറയാതിരിക്കാൻ ആ ടീസർ ഇങ്ങ് താ. ചോദിച്ചു മടുത്തു, അത് കഴിഞ്ഞ് ട്രെയ്ലർ , പാട്ട് ഒക്കെ ഇറക്കാനുള്ളതാ…”
“ഇങ്ങനെ ആണേൽ ഞാൻ അണ്ണന്റെ വീട്ടിൽ കേറി തല്ലും..?? എന്റെ പൊന്നണ്ണാ ആ ടീസർ ഡേറ്റ് ഒന്ന് പറയൂ… കാത്തിരുന്നു മടുത്തു….”ഇങ്ങനെ നീളുന്നു പരിഭവം
നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.