Monday, September 28

സ്‌കൂൾ ഓർമകളിലേക്ക് തിരികെയെത്തിച്ച് കുഞ്ഞെൽദോയിലെ ഫെയർവെൽ ഗാനം;കാണാം വീഡിയോ [VIDEO]

Pinterest LinkedIn Tumblr +

മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ . ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ഫെയർവെൽ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

ചിത്രത്തിൽ 19 കാരനായിട്ടാണ് ആസിഫ് അലി എത്തുന്നത്.കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്. ആദ്യാവസാനം ഹ്യുമറുമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കമ്പ്ലീറ്റ് എന്റർടൈനർ ആയിരിക്കും ചിത്രമെന്ന് മാത്തുക്കുട്ടി പറഞ്ഞു.

“Lucifer”
Loading...
Share.

About Author

Comments are closed.