മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ നൃത്തപരിപാടികള്‍ നടി ഊര്‍മ്മിള ഉണ്ണി സംഘാടകരോട് മോശമായി പെരുമാറി എന്ന് ആരോപണം. നടി കാണികള്‍ക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞു എന്നാണ് സംഘാടകര്‍ ആരോപിക്കുന്നത്. ഇത് ബന്ധപ്പെട്ടുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടി മാപ്പു പറയണമെന്നാണ് ഇപ്പോള്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി അംഗം രാഗം രാധാകൃഷ്ണന് സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറല്‍ ആയി മാറിയത്. തൃക്കടവൂര്‍ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസം രാത്രിയില്‍ പതിനായിരകണക്കിന് ജനങ്ങളുടെ മുന്പില് ഊര്‍മ്മിള ഉണ്ണിയുടെ നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക്എടുത്തപ്പോള് അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി എന്നതാണ് സംഭവം.
കുറിപ്പ് വായിക്കാം:
ഊര്‍മിള ഉണ്ണി നിങ്ങക്ക് പണമുണ്ടാകാം സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാര്‍ഗമാണ്…. മൈക്ക് അതു പിടിച്ചുഎറിയാന് നിന്റെ #@#@$@# യല്ല വാങ്ങിത്തന്നത്….. നിങ്ങളുടെ ചിലങ്ക യുടെ വള്ളി പൊട്ടിയാല്‍ അതു വലിച്ചെറിഞ്ഞു കളയുമോ……… ഇതിന് മാപ്പ് പറഞ്ഞില്ല എങ്കില്‍ നിങ്ങള്‍ കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം അവതരിപ്പിക്കില്ല……. തൃക്കടവൂരില്‍വാഴും മഹാദേവനോടാണോ … ഊര്‍മ്മിള ഉണ്ണിയുടെ ദേഷ്യം?????? തൃക്കടവൂര്‍ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുന്പില് പ്രശസ്ത സിനിമാ താരം ഊര്‍മ്മിള ഉണ്ണിയുടെ നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക്എടുത്തപ്പോള് അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി …. തുടര്‍ന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തു തുടര്‍ന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാന്‍സിന് ശേഷം ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കുട്ടം പിരിഞ്ഞു പോകുകയും ചെയ്തു! ഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍ ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത തരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്…. ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവുര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് അഹങ്കരികള്‍ക്കുള്ള മറുപടി ആണ്