വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ഡിയർ കോമ്രേഡ് റിലീസിന് ഒരുങ്ങുകയാണ്. അർജുൻ റെഡി എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് വിജയ് ദേവരകൊണ്ട. ഡിയർ കോമ്രേഡ് എന്ന ചിത്രം മലയാളത്തിലും മൊഴിമാറ്റി എത്തുകയാണ്. ചിത്രത്തിന്റെ തെലുങ്ക് തമിഴ് മലയാളം വേർഷനുകൾ റീലീസ് ചെയ്യുന്നത് ഒരേസമയത്ത് ആയിരിക്കും. ചിത്രത്തിന്റെ പ്രമോഷനായി താരം അടുത്തിടെ കേരളത്തിൽ എത്തിയിരുന്നു. താരത്തിനൊപ്പം രശ്മികയും പ്രമോഷനായി എത്തിച്ചേർന്നിരുന്നു.
വിജയ് ദേവരകൊണ്ടയെ കാണുവാനും ഒപ്പം ഫോട്ടോയെടുക്കാനും നിരവധി ആരാധകരാണ് എയർപോർട്ട് മുതൽ എത്തിച്ചേർന്നത്. അർജുൻ റെഡി എന്ന ചിത്രത്തിലൂടെ കേരളത്തിലും നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കുവാൻ വിജയ്ദേവരകൊണ്ടക്ക് സാധിച്ചു. പ്രമോഷൻ ഷൂട്ട് വേളയിൽ സനുഷ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ അദ്ദേഹത്തെ കാണുവാൻ എത്തി. അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സനുഷ അദ്ദേഹത്തോട് ചോദിക്കുന്നത് ഒന്ന് മാത്രമാണ്.തന്നോടൊപ്പം ഡേറ്റിങ്ങിനു താല്പര്യമുണ്ടോ എന്നതായിരുന്നു ആ ചോദ്യം.