Monday, March 18

മോഹൻലാൽ ചിത്രത്തിന് മുൻപ് സൗബിൻ ചിത്രവുമായി ഭദ്രൻ;ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്

Google+ Pinterest LinkedIn Tumblr +
“Manju”

മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ഭദ്രൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.
സൗബിന്‍ ഷാഹിറാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുവാൻ തുടങ്ങുന്നതിനിടെയാണ് പുതിയ ചിത്രത്തിന്റെ പണിയിലേക്ക് അദ്ദേഹം കടക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങും.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജ് വഴിയാകും ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സിനിമാ പ്രേമികളിലേക്ക് എത്തിക്കുക. മാര്‍ച്ച്‌ 15ന് വൈകുന്നേരം ഭദ്രന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഹന്‍ലാല്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

“Tovi”
Share.

About Author

Comments are closed.