പ്രണയത്തിനേക്കാൾ നൂറിരട്ടി ബലവത്തായ യഥാർത്ഥ സൗഹൃദത്തിന്റെ അഴകുമായി ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവിലെ പുതിയ ഗാനം പുറത്തിറങ്ങി. പകരം വെക്കാനില്ലാത്ത ഓർമ്മകൾ സമ്മാനിക്കുന്ന സൗഹൃദത്തിന്റെ ഗാനം ആലപിച്ചിരിക്കുന്നത് സച്ചിൻ വാര്യരാണ്. സത്യജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാന്റെ സംഗീതം കൂടിയായപ്പോൾ ഓർത്തിരിക്കാൻ ഒരു ഗാനം കൂടി സമ്മാനിച്ചിരിക്കുകയാണ് ഒരു അഡാർ ലവ്. റോഷൻ, പ്രിയ വാര്യർ, നൂറിൻ ഷെരിഫ് എന്നിവരടക്കം നിരവധി പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 14നാണ് തീയറ്ററുകളിൽ എത്തുന്നത്.