മമ്മൂക്കയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവൻ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ രസകരമായ പുതിയ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഒരു ‘ഡീസന്റ്’ സിനിമ എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തിയിരിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കുന്ന സംഘത്തിലെ പാട്ടുകാരൻ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തിയിരിക്കുന്നത്. സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, ഇന്നസന്റ്, സിദ്ദിഖ്, ശ്രീലക്ഷ്മി, വന്ദിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംഗീതം ദീപക് ദേവ്. ഛായാഗ്രഹണം അഴകപ്പൻ.