ജമ്നാപ്യാരിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഗായത്രി സുരേഷ് ഇന്ന് ഏറെ തിരക്കുള്ള നടിമാരിൽ ഉള്ളയാളാണ്. മനോഹരമായ ഫോട്ടോസിലൂടെയും നടി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അതേ സമയം ട്രോളന്മാരുടെ പ്രധാന ഇര കൂടിയാണ് ഗായത്രി. ഇന്നലെ പുറത്ത് വന്ന പുതിയ ഫോട്ടോയുടെ സ്ഥിതിയും മോശമല്ല. ട്രോളുകളേക്കാൾ കൂടുതൽ എഡിറ്റിംഗ് ആണ് കൂടുതലും. ജിക്സണാണ് ഫോട്ടോ എടുത്തിരിക്കുന്നത്. തമിഴ് ചിത്രം 4G, തെലുങ്ക് ചിത്രങ്ങളായ ലവർ, ഹീറോ ഹീറോയിൻ എന്നീ ചിത്രങ്ങളാണ് ഗായത്രിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.