അഭിനയ ജീവിതത്തിന് പുറത്തും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. അവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സൗഹൃദമാണ് മഞ്ജുവാര്യർ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുടേത്. തങ്ങളുടെ ചില സൗഹൃദ്യ നിമിഷങ്ങളിലെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവെച്ച മഞ്ജുവിനും പൂർണ്ണിമയ്ക്കും ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗീതു മോഹൻദാസ്.
താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ എന്റെ മാലഖമാർ എന്നും ഈ സൗഹൃദം ഭാഗ്യമെന്നും കുറിച്ചിട്ടുണ്ട്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. ഗീതു മോഹൻദാസ് തിരക്കഥയൊരുക്കി നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മൂത്തോൻ. ചിത്രം മുംബൈ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചിരുന്നു. മൂത്തോൻ ചിത്രീകരണ സമയത്ത് താൻ വളരെയധികം ടെൻഷനിലായിരുന്നു എന്നും അപ്പോൾ തനിക്ക് ധൈര്യം നൽകി കൂടെ നിന്നത് മഞ്ജുവാര്യരും പൂർണിമയും ആണെന്നും ഗീതുമോഹൻദാസ് പറയുന്നു. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഈ സൗഹൃദം എന്നും ഗീത കുറിച്ചു. മഞ്ജുവാര്യരും പൂർണ്ണിമ ഇന്ദ്രജിത്തും കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.