മലയാള സിനിമയിലെ തലയെടുപ്പുള്ള നടന്മാരില് ഒരാളാണ് സുരേഷ്ഗോപി.
ആക്ഷന്‍ സൂപ്പര്കിങ്ങായ താരം മലയാള സിനിമയില്‍ നിന്ന് ഇപ്പോള്‍ ഇടവേളയെടുത്തിരിക്കുകയാണ്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഗംഭീരമായ തിരിച്ചു വരവ് നടത്തുകയാണ് താരം.
താരത്തിന്റെ തിരിച്ച് വരവില്‍ ആരാധകരെ പോലെ മകന് ഗോകുല്‍ സുരേഷും ത്രില്ലിലാണ്. സന്തോഷ വാര്‍ത്ത താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയുടെ മികവുറ്റ സംവിധായകനായ സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്ത് ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ഗംഭീര തിരിച്ചുവരവ്. അച്ഛന് വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചുവരികയാണെന്നും ചാലു ഇക്കയുടെ (ദുല്‍ഖര്‍ സല്മാന്) പ്രൊഡക്ഷനില്‍ അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് അച്ഛന് ജോയിന്‍ ചെയ്തെന്നുമുള്ള സന്തോഷവാര്‍ത്ത അറിയിക്കുന്നു, ഗോകുല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ഗോകുല്‍ സുരേഷിന്റെ കുറിപ്പ് :
അച്ഛന് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണെന്നും ചാലു ഇക്കയുടെ (ദുല്‍ഖര്‍ സല്മാന്) പ്രൊഡക്ഷനില്‍ അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് അച്ഛന് ജോയിന്‍ ചെയ്തെന്നുമുള്ള സന്തോഷ വാര്‍ത്ത അറിയിക്കുന്നു