മലയാളക്കരയെ ഇളക്കി മറിച്ച് ഷൈലോക്ക് വമ്പിച്ച് അഭിപ്രായത്തോടെമുന്നോട്ട് പോകുകയാണ്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ഷൈലോക്കിന് തിരകഥ ഒരുക്കിയത്. ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഗോപി സുന്ദറാണ്. രണദീവ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ തമിഴ് താരം രാജകിരണും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
താരത്തിന്റെ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ദ ചെലുത്തിയിട്ടുണ്ട്. ചിത്രത്തിലെ മലയാളത്തിലെ പ്രധാന താരങ്ങളായ ബൈജു, സിദ്ദിഖ്, ഹരീഷ് കണാരന്, ഷാജോണ്‍, മീന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ പൂര്‍ണമായും ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടി അജയ് വാസുദേവ് ടീമിന്റെ മൂന്നാമത്തെ ചിത്രംകൂടിയാണ് ഷൈലോക്ക്. ജോബി ജോര്‍ജ് ചിത്രം നിര്‍മ്മിച്ചത്.
ഇപ്പോഴിതാ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തിലെ പ്രകടനത്തെ പ്രശംസിച്ചു സിനിമ നിര്‍മ്മാതാവ് ഗോകുലം ഗോപാലന് രംഗത്ത് എത്തിയിരിക്കുകയാണ്. 25 വയസായ ഒരു പയ്യന് പോലും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് മമ്മൂട്ടി ചിത്രത്തില്‍ ചെയ്തത് എന്നാണ് ഗോകുലം ഗോപാലന് തുറന്ന്പറഞ്ഞത്. രാമു കാര്യാട്ട് സ്മാരക പുരസ്കാരങ്ങള്‍ വിതരണം ചെയ്യവെ ആണ് പ്രഭാഷണത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
മമ്മൂട്ടിയുംഅദ്ദേഹത്തോടൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.