പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് തെന്നിന്ത്യൻ സുന്ദരി ഹൻസിക മൊട്വാനി. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ താരത്തിന്റെ വിവാഹ വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിലാണ് ഒരു ബിസിനസ്മാനുമായി ഹൻസിക രണ്ടു ദിവസത്തിനുള്ളിൽ വിവാഹിതയാകും എന്ന് വാർത്ത വന്നത്. ദൈവമേ ആരാണയാൾ എന്നാണ് താരത്തിന്റെ പ്രതികരണം വന്നത്.
😂😂😂😂😂😂😂😂😂😂😂RUBBISH ! Omg who is he ????
— Hansika (@ihansika) June 11, 2020
ടെലിവിഷനിൽ നിന്നും സിനിമ ലോകത്തേക്ക് കടന്ന് വന്ന ഹൻസിക ഹൃതിക് റോഷനും പ്രീതി സിന്റയും ഒന്നിച്ച കോയി മിൽ ഗയ എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പതിനഞ്ചാം വയസ്സിൽ തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിച്ച ഹൻസിക പതിനാറാം വയസ്സിൽ ബോളിവുഡിലും നായികയായി അരങ്ങേറ്റം കുറിച്ചു. മാപ്പിളൈ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച ഹൻസിക മോഹൻലാൽ ചിത്രം വില്ലനിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.