Saturday, November 28

പൊരിച്ച മീൻ കഷണങ്ങൾ  കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് : പ്രതികരണവുമായി ഹരീഷ് പേരടി

Pinterest LinkedIn Tumblr +

മലയാളത്തിലെ വനിതാ സംഘടന എന്ന പേരിൽ പ്രശസ്തിയാർജിച്ച ഒന്നാണ് ഡബ്ള്യു സി സി.തുടക്കകാലം മുതൽ തന്നെ സംഘടനയ്ക്ക് നേരെ  വിമർശന ശരങ്ങൾ പലരും എയ്തിട്ടുണ്ട്.ഇപ്പോഴിതാ പുതിയ വിമർശനങ്ങൾ സംഘടനയ്ക്ക് നേരെ ഉയരുകയാണ്.സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച സംഘടനയിലെ സ്ത്രീ വിരുദ്ധത തന്നെയാണ് പലരും ചൂണ്ടി കാണിക്കുന്നത്.

ഏറ്റവും അടുത്ത് സംവിധായിക വിധു വിൻസെന്റ് വനിതാ സംഘടനയിൽ നിന്ന് രാജി വെച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു.സംഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞ വിവാദങ്ങൾ ഉൾപ്പെടെ  വെളിപ്പെടുത്തിയ വസ്തുതകൾ സോഷ്യൽ മീഡിയയിൽ വിധു പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ പ്രശസ്ത മലയാള നടൻ ഹരീഷ് പേരടി ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കുറിച്ച  പ്രതികരണം  ശ്രദ്ധയമാകുകയാണ്.പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് , അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം , നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് എന്നും അദ്ദേഹം കുറിപ്പിൽ തുറന്നടിച്ചു.

കുറിപ്പ് വായിക്കാം :

എന്താണ് wcc?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികൾ  മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?…പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം…നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…

“Lucifer”
Loading...
Share.

About Author

Comments are closed.