മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ചരിത്ര സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് ഹരിഹരൻ. ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും മലയാള സിനിമയെ സ്നേഹിക്കുന്ന ഏതു സിനിമ പ്രേമിയ്ക്കാണ് മറക്കാൻ സാധിക്കുക . ചരിത്ര സിനിമകളോട് പരമാവധി നീതി പുലർത്തി ഉള്ള സംവിധാനമികവ് അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിക്കുകയുണ്ടായി. ചിത്രത്തിനുള്ള അംഗീകാരം എന്ന നിലയിൽ പല അവാർഡുകളും അദ്ദേഹത്തെ തേടിയെത്തുകയും ഉണ്ടാക്കി
. ഇപ്പോൾ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഹരിഹരൻ .
‘കലക്കത്ത് കുഞ്ചൻ നമ്പ്യാർ’ എന്ന പുതിയ ചിത്രവുമായി വീണ്ടും തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഹരിഹരൻ. ഏപ്രിൽ മാസം പതിനാലാം തീയതി ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വെച്ച് നടത്തുവാനും അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാൽ അപ്പോഴാണ് കൊറോണ വൈറസിന്റെ ആഘാതം സിനിമാമേഖലയിലും രാജ്യത്തെയും മുഴുവനായും ബാധിച്ചത്. അതിനാൽ ഈ ചിത്രത്തിന്റെ പൂജയും ഷൂട്ടിങ്ങും നീണ്ടുപോവുകയാണ്. ഒരു വർഷത്തോളം കാലം സിനിമയ്ക്കുവേണ്ടി ഗവേഷണം നടത്തിയ ശേഷമാണ് കുഞ്ചൻ നമ്പ്യാർ ലേക്ക് ഹരിഹരൻ എത്തുന്നത്.
കുഞ്ചൻ നമ്പ്യാർ ആയി വേഷമിടുന്നത് യുവ സൂപ്പർതാരം പൃഥ്വിരാജ് ആണ്. ചിത്രത്തിൽ പൃഥ്വിരാജിന് പുറമേ മാർത്താണ്ഡവർമ്മയായി അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട്. മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കലക്കത്ത് കുഞ്ചൻ നമ്പ്യാർക്കുണ്ട്.
എന്തായാലും കാത്തിരിക്കുക ആ അത്ഭുത സിനിമയ്ക്കായി.