Thursday, July 2

അടിവാതിലും തുറന്ന വന്ന ആ കടവാവല്‍ ; ദിലീപിന്റെ ഉണ്ണിക്കുട്ടന്റെ ന്യൂ ഗെറ്റപ്പ്

Pinterest LinkedIn Tumblr +

ദിലീപ് നായകനായ രസികന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഹരിമുരളി. ചിത്രത്തിലെ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു. ചിത്രത്തിലെ നര്‍മ പ്രധാനമായ ഒരു സീനില്‍ ഞാന്‍ അവളെ പ്രേമിക്കുന്നു സാര്‍ എന്ന ഒരൊറ്റ ഡയലോഗ് മാത്രം മതി ഉണ്ണിക്കുട്ടനെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍. ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായ നീനയുടെ മകന്‍ ആയിട്ടായിരുന്നു ഹരിമുരളി വേഷമിട്ടത്. നിരവധി നര്‍മപ്രധാനമായ സീനുകളില്‍ ഹരിമുരളി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട.് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടനും ആള് ആകെ മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.

പട്ടണത്തില്‍ ഭൂതം , ഉലകം ചുറ്റും വാലിബന്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി ഹരി വേഷമിട്ടിട്ടുണ്ട്. അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിവിന്റെ സഹോദരന്റെ വേഷത്തില്‍ എത്തി പ്രേക്ഷകരെ ശ്രദ്ധനേടിയിരുന്നു. കാസര്‍കോട് സ്വദേശിയാണ് താരം, സീരിയല്‍ സംവിധായകനായ പയ്യന്നൂര്‍ മുരളിയാണ് അച്ഛന്‍.

സീരിയലിലൂടെ തന്നെയായിരുന്നു ഹരി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സീരിയലുകളിലൂടെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു താരം മലയാള സിനിമയിലേക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു. വലുതായപ്പോള്‍ സിനിമാരംഗം താരം കൈവിട്ടിട്ടില്ല .വീഡിയോ എഡിറ്റര്‍ ആണ് ഇപ്പോള്‍. സിനിമയിലേക്ക് വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ ഈ അടുത്ത് രസികന്റെ പതിനഞ്ചാം വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.