മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ താരത്തിനെ കരിയര്‍ ഏത്തിനില്ക്കുകയാണ്. മലയാള സിനിമയിലെ ഒരു മികച്ച ഗ്ലാമര്‍ താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരു പുഴയരികിൽ നിൽക്കുന്ന ഹണിയുടെ ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഏതാണ് ലൊക്കേഷൻ എന്നാണ് എല്ലാവരും ചോദിക്കുന്നത്. മൂലമറ്റത്തിന് അരികിലുള്ള കാഞ്ഞാറാണ് ലൊക്കേഷൻ എന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്.
ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ച ഹണി റോസിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. വിനയൻ സംവിധാനം നിർവഹിച്ച ബോയ്ഫ്രണ്ടിലൂടെ അരങ്ങേറ്റം കുറിച്ച ഹണി റോസിന്റെ കരിയർ മാറ്റിമറിച്ചത് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ്. ഗ്ലാമറും ബോൾഡുമായ ആ കഥാപാത്രത്തിന് ശേഷം ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ഹണി റോസിന് ലഭിക്കുകയും ചെയ്തു. വൺ ബൈ ടു, ചങ്ക്സ് എന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ ചിത്രം ബിഗ്ബ്രദറിലാണ് പ്രേക്ഷകർ ഹണി റോസിനെ അവസാനം തിരശീലയിൽ കണ്ടത്.