കോവിഡ് കേസുകളിലെ വർദ്ധനയെ തുടർന്ന് സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം പലപ്പോഴും കടന്നു പോകുന്നത്. 2020ന്റെ തുടക്കത്തിൽ കോവിഡ് പിടിമുറുക്കിയതിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അത് സിനിമ വ്യവസായത്തെയും ബാധിച്ചു. തിയറ്ററുകൾ അടച്ചിട്ടു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വളരെ ചെറിയ സമയാണ് തിയറ്ററുകൾക്ക് സജീവമാകാൻ കഴിഞ്ഞത്. കോവിഡ് വീണ്ടും ശക്തമായ സാഹചര്യത്തിൽ നിരവധി സിനിമകൾ റിലീസ് തീയതി വീണ്ടും മാറ്റിയിരുന്നു. എന്നാൽ, പ്രഖ്യാപിച്ച അന്നു തന്നെ ‘ഹൃദയം’ റിലീസ് ചെയ്തു അണിയറപ്രവർത്തകർ.
ഈ കോവിഡ് കാലത്തും തീയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെ കൊണ്ടുവരുവാൻ സാധിച്ചുവെന്നതാണ് ഹൃദയത്തിന്റെ ഏറ്റവും വലിയ വിജയം. ഇപ്പോഴിതാ ഓസ്ട്രേലിയയിലും ന്യൂസീലാൻഡിലും ഓപ്പണിങ്ങിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഹൃദയം. ഓസ്ട്രേലിയയിൽ ആദ്യദിനം 53836 ഓസ്ട്രേലിയൻ ഡോളർ കരസ്ഥമാക്കി ആദ്യദിനം ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളചിത്രം എന്ന റെക്കോർഡാണ് ഹൃദയം നേടിയിരിക്കുന്നത്. 50386 ഓസ്ട്രേലിയൻ ഡോളറെന്ന മരക്കാറിന്റെ റെക്കോർഡാണ് ഹൃദയം തകർത്തത്. ന്യൂസിലാൻഡിലും ആദ്യ രണ്ടുദിനം കൊണ്ട് 27499 ഡോളർ നേടി ലൂസിഫറിനെയും പിന്നിലാക്കി ഏറ്റവും മികച്ച ഓപ്പണിങ് ലഭിക്കുന്ന മലയാള ചലച്ചിത്രം എന്ന റെക്കോർഡും ഹൃദയം കൈവരിച്ചിരിക്കുകയാണ്.
#Hridayam Newzealand Boxoffice Update :
Thursday $12,905
Friday $14,594$27,499 – ₹13.5Lakhs.
All Time Record Start For Malayalam Moviem.
— Forum Reelz (@Forum_Reelz) January 29, 2022
#Hridayam Registered All time record opening in Australia 🇦🇺
Opening Day Gross ~ A$ 53,836 (₹28.2L)
— Snehasallapam (@SSTweeps) January 29, 2022
ഒരുപക്ഷെ കേരളത്തിലെ യുവ പ്രേക്ഷകർ ഇത്രയും കൂടുതൽ കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. വിനീത് ശ്രീനിവാസൻ എന്ന സംവിധായകനിൽ ഉള്ള അവരുടെ വിശ്വാസം ആണത്. അദ്ദേഹം തന്നെ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്. ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു മെരിലാൻഡ് എന്ന പ്രശസ്ത ബാനറിൽ ഒരു സിനിമ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, വിശാഖ് സുബ്രമണ്യം തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരുടെ പുതിയ തലമുറയുടെ ഒരു സംഗമം കൂടിയാണ് ഹൃദയം. അതോടൊപ്പം തന്റെ പ്രതിഭ കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിയ ദർശന രാജേന്ദ്രൻ കൂടി ചേരുന്നതോടെ ഹൃദയം കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണങ്ങളേറെയായിരുന്നു. വമ്പൻ ഹിറ്റായ ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയും ട്രെൻഡ് സെറ്ററുകൾ ആയി മാറിയ ഇതിലെ ഗാനങ്ങളും ആ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും ആക്കം കൂട്ടി.
കേരളത്തിൽ 450ലേറെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് നിരവധി ഹൗസ്ഫുൾ ഷോകളാണ് എല്ലായിടത്തും നടന്നുക്കൊണ്ടിരിക്കുന്നത്. കൂടാതെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് എക്സ്ട്രാ ഷോകളും ചിത്രത്തിന് ആഡ് ചെയ്യുന്നുണ്ട്. പ്രണവ് മോഹൻലാലിൻറെ കരിയർ ബെസ്റ്റ് പ്രകടണമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മേക്കിങ്ങിലെ വിനീത് ശ്രീനിവാസൻ മാജിക് തന്നെയാണ് ദൈർഘ്യമേറിയതായിട്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങളിൽ ഒന്ന്. കാറ്റഗറി സിയിൽ ഉൾപ്പെട്ട ജില്ലകളിൽ പ്രദർശനം ഇല്ലാതിരുന്നിട്ട് പോലും കളക്ഷനിൽ ചിത്രം പിന്നോക്കം പോയിട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത.