വെട്രിമാരൻ – ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അസുരനിലൂടെ മഞ്ജു വാര്യർ തമിഴിൽ തന്റെ അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. സിനിമ നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ച്ചൈയമ്മാള് എന്ന കഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രത്തില്‍ ശിവസാമി, അറിവന്ദന്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ധനുഷ് എത്തുന്നത്. ഇവര്‍ക്കൊപ്പം അമ്മു അഭിരാമി, ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യന് ശിവ, പവന്, യോഗി ബാബു, ആടുകളം നരേന്, തലൈവാസന്‍ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ജു വാര്യർ.
‘സാക്ഷ്യമാണ് എന്റെ ആദ്യ ചിത്രമെങ്കിലും സല്ലാപത്തിലാണ് എനിക്ക് ഒരു നായികാ കഥാപാത്രം കിട്ടിയത്. സല്ലാപത്തിൽ അഭിനയിച്ചപ്പോൾ എനിക്കുണ്ടായിരുന്ന അതേ ഫീലിംഗാണ് അസുരനിൽ വർക്ക് ചെയ്തപ്പോഴും ലഭിച്ചത്. ആദ്യമായി അഭിനയിക്കുന്ന ഒരാളുടെ പേടി എനിക്ക് ശരിക്കും ഉണ്ടായിരുന്നു. എന്റെ അടുത്ത തമിഴ് ചിത്രത്തിന് ആ ഫീൽ കിട്ടണമെന്നില്ല.”
ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. വേക്കൈ എന്ന പൂമണിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ധനുഷും മഞ്ജു വാര്യരും ഒന്നിച്ച ആദ്യ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.