Thursday, April 22

മോഹന്‍ലാല്‍ ചിരിക്കുന്നത് കാണാനും, മമ്മൂട്ടി കരയുന്നത് കാണാനുംമാണ് എനിക്ക് കൂടുതൽ ഇഷ്ടം, സുരഭി ലക്ഷ്മി

Pinterest LinkedIn Tumblr +

മലയാള സിനിമ-സീരിയൽ രംഗത്ത് മിന്നുന്ന താരമാണ് സുരഭി ലക്ഷ്മി.64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.മീഡിയ വണ്‍ സംപ്രേഷണം ചെയ്യുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മുഖ്യ വേഷമായ പാത്തുമ്മയുടെ വേഷം അവതിരിപ്പിക്കുന്നത് സുരഭിലക്ഷ്മിയാണ്. നാടക ജീവിതം മുതല്‍ സിനിമാ ജീവിതം വരെ ഒട്ടേറെ അവാര്‍ഡുകള്‍ നടിയെ തേടിയെത്തിയിട്ടുണ്ട്.

surabhi.new

surabhi.new

ഇപ്പോളിതാ മമ്മൂട്ടി കരയുന്നതും മോഹന്‍ലാല്‍ ചിരിക്കുന്നതും കാണാനാണ് തനിക്ക് ഇഷ്ടമെന്ന് നടി സുരഭി ലക്ഷ്മി. ഒരു സ്വകാര്യ എഫ്‌എം ചാനലിന്റെ പ്രോഗ്രാമിനിടെ ഇവരില്‍ ആരുടെ ആരാധികയാണെന്ന ചോദ്യത്തിനാണ് നടി വളരെ വേറിട്ട ഒരു മറുപടി നല്‍കിയത്. കൂടാതെ ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെ കുറിച്ചും, മമ്മൂട്ടി സിനിമയെ കുറിച്ചും സുരഭി മനസ്സ് തുറന്നു.

surabhi

surabhi

എനിക്ക് മമ്മുക്ക കരയുന്നത് കാണാനും ലാലേട്ടന്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ ‘സൂര്യമാനസം’ എന്ന സിനിമ പ്രദര്‍ശിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ടു പൊട്ടിക്കരഞ്ഞു പോയി. ഇമോഷന്‍സ് കൊണ്ടു ആ മനുഷ്യന്‍ അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്.അത് പോലെ ലാലേട്ടന്‍ ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ‘കിലുക്കം’ പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്’

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.