Thursday, April 22

ആ ഫോട്ടോകൾ നോക്കി ഒരു നിമിഷം ഞാൻ ആരാധിച്ച് പോയി

Pinterest LinkedIn Tumblr +

ആരാധകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് നൂറിന്‍ ഷെരീഫ്. പ്രശസ്ത സംവിധായകൻ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട  നടിയായി മാറിയ താരമാണ് നൂറിന്‍. അതെ പോലെ തന്നെ  മലയാളത്തിന്റെ യുവനായികമാരില്‍ ശ്രദ്ധേയമായി മാറാൻ താരത്തിന് കഴിഞ്ഞു.

Noorin

Noorin

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നൂറിന്റെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നൂറിൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഫോട്ടോയ്‍ക്ക് താരം എഴുതിയ ക്യാപ്ഷനും കൗതുകമുള്ളതാണ്.

Noorin

Noorin

എന്റെ ഫോട്ടോ നോക്കി എന്നെ ഞാൻ വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയപ്പോള്‍ എന്നാണ് നൂറിൻ എഴുതിയിരിക്കുന്നത്. നിരവധി പേർ  കമന്റുകളുമായി എത്തിയിട്ടുണ്ട്. മികച്ച ഫോട്ടോയെന്നുതന്നെ എല്ലാവരും പറയുന്നു. എങ്ങനെയൊക്കെയാലും ഫോട്ടോ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
നൂറിന്റെ ഏറ്റവും പുതിയ ചിത്രം വെള്ളേപ്പമാണ്

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.