Sunday, May 9

മലയാളസിനിമയിൽ അവസരം കിട്ടിയില്ലെങ്കിൽ മറ്റു ഭാഷകളിൽ അഭിനയിക്കും, നടൻ കൃഷ്ണകുമാര്‍

Pinterest LinkedIn Tumblr +

മലയാളത്തില്‍ വളരെയധികം  ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാര്‍. സിനിമാ-സീരിയല്‍ രംഗത്ത് ഒരേ പോലെ തിളങ്ങുന്ന താരമാണ് കൃഷ്ണകുമാര്‍.കൃഷ്ണകുമാറിനൊപ്പം കുടുംബത്തിലുളളവരും എല്ലാവര്‍ക്കും സുപരിചിതരാണ്. മകള്‍ അഹാനയാണ് ആദ്യം സിനിമയിലെത്തിയത്.അതിന് ശേഷം ഹന്‍സിക, ഇഷാനി തുടങ്ങിയവരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്  കൃഷ്ണകുമാര്‍. കുടുംബത്തിനൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

krishnakumar

krishnakumar

ഇപ്പോളിതാ  മലയാളത്തില്‍ അവസരമില്ലെങ്കില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ പോയി അഭിനയിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരിക്കുകയാണ്. എനിക്കും ജീവിക്കാന്‍ പണം  വേണം, ചില സമയങ്ങളിൽ പണത്തിന് അധികം ബുദ്ധിമുട്ട് വരും. ഞാനും നാല് പെണ്‍മക്കളെ വളര്‍ത്തുന്നുണ്ട്. സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാനേ ഇവന്മാര്‍ക്ക് കഴിയൂ.

krishnakumar.image..

krishnakumar.image..

അല്ലാതെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. അവരുടെ വിചാരം സിനിമ ഇന്‍ഡസ്ട്രി കേരളത്തില്‍ മാത്രമേ ഉളളൂവെന്നാണ്.കേരളത്തിന് അടുത്ത് തന്നെ  തമിഴ്‌നാട് ഉണ്ട്. കന്നഡ സിനിമയുണ്ട്. തെലുങ്കുണ്ട്. ഹിന്ദിയില്‍ വരെ പോയി അഭിനയിക്കാം. കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം അഭിനയ തിരക്കുകള്‍ക്കിടെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട് നടന്‍. തിരുവനന്തപുരത്ത് നിന്നാണ് കൃഷ്ണകുമാര്‍ ജനവിധി തേടുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.