മലയാളത്തിലും അതെ പോലെ തന്നെ തമിഴിലും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന.അഭിനയമികവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയരീതിയിൽ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
View this post on Instagram
നവാഗതരെ വെച്ച് കൊണ്ട് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ അഭിനയജീവിതത്തിന് തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു.അതേപോലെ നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
View this post on Instagram
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് നിറത്തിലുള്ള ഔട്ട് ഫിറ്റ് ധരിച്ച് അതി സുന്ദരിയായി എത്തിയിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന. ചിത്രത്തില്‍ വളരെ സുന്ദരിയായാണ് താരത്തെ കാണാന്‍ കഴിയുന്നത്.