ബാലു വർഗീസും ഇന്ദ്രൻസും കെ ടി സി അബ്ദുള്ളയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ .
ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം.
ഇപ്പോൾ ചിത്രത്തിന്റെ ട്രയ്ലർ നിലത്തിരുന്ന് കാണുന്ന ഇന്ദ്രസിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. വേദിയില്‍ താൻ നില്ക്കുന്നതിനാല് ട്രെയിലര്‍ കാണാന്‍ ആളുകൾക്ക് ബുദ്ധുമുട്ടാകും എന്നു മനസിലാക്കിയാണ് ഇന്ദ്രന്‍സ് നിലത്തിരുന്നത്. താരജാടയില്ലാത്ത പെരുമാറ്റ ശൈലികൊണ്ട് ആരാധകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഇന്ദ്രന്‍സ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുകയാണ്.