ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ സുപരിചിതയായ ചൈതന്യ പ്രകാശ് സിനിമയിലേക്ക്. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലൂടെയാണ് ചൈതന്യ പ്രകാശ് സിനിമയിലേക്ക് എത്തുന്നത്. ഒരു കാമ്പസ് ത്രില്ലർ ചിത്രമായാണ് ‘ഹയ’ ഒരുങ്ങുന്നത്. പ്രിയം, ഗോഡ്സ് ഓൺ കൺട്രി എന്നീ സിനിമകൾക്ക് ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാനമായും അഭിനയിക്കുന്നത്.
‘ഹയ’ എന്ന ചിത്രത്തിന്റെ തിരക്കഥ മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയാണ്. ഛായാഗ്രഹണം ജിജു സണ്ണിയും എഡിറ്റിംഗ് അരുൺ തോമസും ആണ്. മസാല കോഫി ബാന്റിന്റെ അമരക്കാരൻ വരുൺ സുനിൽ ആണ് സംഗീതസംവിധായകൻ.
ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായ ചൈതന്യ പ്രകാശ് തിരുവന്തപുരം മാർ ഇവാനിയോസ് കോളേജിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ബോളിവുഡ് താരം രൺബീർ കപൂർ നായകനായി എത്തിയ ‘ഷംശേര’യുടെ പ്രമോഷൻ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ.