2010 ല്‍ ഷാജി കൈലാസിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ മനോഹര ചിത്രമായിരുന്നു ദ്രോണ. മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തില്‍ നായകവേഷത്തിലെത്തിയത്. പക്ഷെ ചിത്രത്തിന് അത്രയ്ക്ക് വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല .തന്റെ കരിയറിലെ ഏറ്റവും പരാജയപ്പെട്ട സിനിമയില്‍ നിന്നും തിരികെ വരുവാൻ മമ്മൂട്ടി നൽകിയ ആ ധൈര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന് ഷാജി കൈലാസ്. അതെ പോലെ ആ സിനിമ കണ്ടതിനു ശേഷം മിക്കവരും വിളിച്ചിട്ട് കഥ മനസിലായില്ല എന്നാണ് പറഞ്ഞത്.
സിനിമ വലിയ രീതിയിൽ തന്നെ പരാജപെട്ടുവെന്ന് അറിയിപ്പ് കിട്ടിയതോടെ താന്‍ ഫോണ്‍ ഓഫ് ചെയ്തു വെച്ചു. ആ വിഷമഘട്ടത്തില്‍ ആ സമയത്ത് സഹായമേകിയത് മമ്മൂക്കയുടെ ഒറ്റ ഫോണ്‍ കാള്‍ ആയിരുന്നു . ഞാനും തോറ്റു പോയിട്ട് തിരിച്ചുവന്ന നടനാണ് . അതുകൊണ്ടു തന്നെ നീ ഈ പരാജയത്തോടെ ഒതുങ്ങികൂടരുത്. നീ ഇപ്പോള്‍ വീട്ടിലേക്ക് വാ നമുക്ക് അടുത്ത സിനിമ ഉടന്‍ തന്നെ പ്രഖ്യാപിക്കാം. നിര്‍മ്മാതാവിനോട് ഞാന്‍ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്’. ഇതായിരുന്നു അദ്ദേഹം എന്നോട് വിളിച്ചു പറഞ്ഞത്. ആ സമയത്ത് എനിക്ക് മമ്മൂക്ക നല്കിയ ആ ഊര്‍ജ്ജം വളരെ വലുതായിരുന്നു.ആ കടപ്പാട് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും ഷാജി കൈലാസ് വ്യക്തമാക്കി.