Saturday, November 28

ജീവനക്കാരന് ആഡംബര കാർ സമ്മാനിച്ച്‌ ബോളിവുഡ് താരം ജാക്വിലിന്റെ ദസറ ആഘോഷം [VIDEO]

Pinterest LinkedIn Tumblr +

ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ കൂടെയുള്ള ജീവനക്കാരന് ദസറ ദിനത്തിൽ സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് ജാക്വിലിൻ. ആഡംബര കാർ സമ്മാനം നൽകിക്കൊണ്ട് ദസറ ആഘോഷം വളരെ വ്യത്യസ്തമാക്കി എല്ലാവർക്കും മാതൃകയാവുകയാണ് താരം. ഷൂട്ടിംഗ് സ്ഥലത്തു നിന്നും നേരെ എത്തിയതുകൊണ്ട് താരം ട്രാഫിക് പോലീസിന്റെ വേഷത്തിലാണ് കാർ സമ്മാനിച്ചത്. തിരക്കുള്ള ഒരു റോഡിൽ വച്ചാണ് കാറിന്റെ പൂജ നടന്നത്.


ജീവനക്കാരന്‍ കാറിന് മുന്നില്‍ നാളികേരം ഉടക്കുന്നതൊക്കെ വിഡിയോയിലുണ്ട്. ഷൂട്ടിങ് സെറ്റിൽ നിന്നും നേരെ വന്നതിനാൽ താരം വേഷം മാറ്റിയിരുന്നില്ല. എന്നാൽ ഇത് ആദ്യമായിട്ടല്ല ജാക്വിലിൻ തന്റെ ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നത്. ഇതിനു മുൻപ് തന്റെ മേക്കപ്പ് ആർട്ടിസ്റിനും കാർ സമ്മാനമായി നൽകിയിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.