ധനുഷ്-കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം ട്രെയിലര്‍ എത്തി. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജുവും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗാങ്സ്റ്റര്‍ വേഷത്തിലാണ് ധനുഷ് എത്തുന്നത്.
ഹോളിവുഡ് താരം ജയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോണ്‍സില്‍ ലോര്‍ഡ് കമാന്‍ഡര്‍ മൊര്‍മോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ.
രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജഗമേ തന്തിരം. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് നിര്‍മാണം. ജൂണ്‍ 18ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും.