Tuesday, October 22

ജല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ

Google+ Pinterest LinkedIn Tumblr +
“samvritha”

ഡിസംബർ 6 മുതൽ 12 വരെ നടക്കുന്ന ഇരുപത്തി നാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് രണ്ടു മലയാള സിനിമകൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്, ആർ കെ കൃഷ്ണന്ത് സംവിധാനം ചെയ്ത ‘വൃത്താകൃതിയിലുള്ള ചതുരം’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ വിഭാഗത്തിൽ നിന്ന് ഹിന്ദി ചിത്രങ്ങളായ ആനി മാനിയും ലിഹാഫ് ദി ക്വീൽറ്റും തിരഞ്ഞെടുക്കപ്പെട്ടു.

ഉയരെ, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, പനി, സൈലൻസർ, വെയിൽ മരങ്ങൾ, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആൻഡ് ദി ഓസ്കാർ ഗോസ് ടു, കെഞ്ചിര, ഉണ്ട തുടങ്ങിയ 12 സിനിമകൾ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതാനു ഘോഷിന്റെ ബംഗാളി ചിത്രം വിത്ഔട്ട് സ്ട്രിങ്‌സ് ഉൾപ്പെടെ ഏഴു ചിത്രങ്ങൾ കൂടി ഈ വിഭാഗത്തിലുണ്ട്.

“Lucifer”
Share.

About Author

Comments are closed.