ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചില ന്യുജെന് നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ആയിരുന്നു. ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് ജയചന്ദ്രൻ ആണ്. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഈ ചിത്രത്തിലൂടെ ഒരുമിക്കുന്നത്. ഓഡിയോ ലോഞ്ചിനിടയിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേ ആണ് ജയചന്ദ്രൻ തന്റെ ഭൂതകാലം ഓർത്തെടുത്ത് പറഞ്ഞത്.
ഒരു കലാകാരന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. അത്തരം ഒരു ഇറക്കം എന്റെ ജീവിതത്തിലും സംഭവിച്ചു. അന്ന് എന്തു ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ നില്ക്കുന്ന അവസരത്തില്‍ വിജയന് സര് എന്നെ വിളിച്ചു. ‘ഓര്മാക്കായി’ എന്ന ആല്‍ബത്തിന്റെ സംഗീത സംവിധായകന് താങ്കളാണ് എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഇപ്പോള്‍ ഞാനിവിടെ സംഗീത സംവിധായകനായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹമാണ്. കേവലം ഒരു നന്ദി എന്ന വാക്ക് കൊണ്ട് മാത്രം അദ്ദേഹം എനിക്ക് ചെയ്ത് തന്നതിനൊന്നും പകരം ആവില്ല എന്നും ജയചന്ദ്രൻ പറഞ്ഞു.