Sunday, September 20

ദിലീപിന് പിന്നാലെ മൊട്ട അടിച്ച് 20 കിലോ കുറച്ച് കിടിലന്‍ മേക്കോവറുമായി ജയറാമും !!! നമോ ഒരുങ്ങുന്നു

Pinterest LinkedIn Tumblr +

ദിലീപിന് പിന്നാലെ മൊട്ടയടിച്ച് കിടിലന്‍ മേക്കോവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ജയറാം. മൊട്ട അടിച്ചതിന് പിന്നാലെ ശരീരഭാരം 20 കിലോ കുറച്ചാണ് താരം പുതിയ ചിത്രത്തില്‍ എത്തുന്നത്. നമോ എന്ന സംസ്‌കൃതഭാഷ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ ഗെറ്റപ്പ്. പുതിയ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത് കുചേലന്റെ വേഷമാണ്. ചിത്രം വെറും 101 മിനിറ്റാണ് ഉള്ളത്.

സംസ്‌കൃതഭാഷ മാത്രമാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ആറു ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഹി ലെനില്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്. ലോകനാഥനാണ് ക്യാമറ ചലിപ്പിക്കുന്നത്. അനൂപ് ജെലോട്ട സംഗീതസംവിധാനവും മൈഥിലി ജാവേദ്കര്‍, രാജ് മൈഥിലി ജാവേദ്കര്‍, രാജ്, സര്‍ക്കര്‍ ദേശായി തുടങ്ങിയ വന്‍ താര നിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലുളള പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട.് ഈ ഗംഭീര നന്നായിട്ടുണ്ട് എന്നും ചിത്രം സൂപ്പര്‍ഹിറ്റ് ആവട്ടെ എന്ന് ആരാധകര്‍ ജയറാമിന് ആശംസകള്‍ നല്‍കിയിട്ടുണ്ട.് ജയറാമിന് മുന്‍പ് ദിലീപും മൊട്ടയടിച്ച് മേക്കോവറുമായി എത്തിയിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടിയായിരുന്നു ദിലീപിന്റെ മേക്കാവര്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത് ന്യൂയറിന് ആയിരുന്നു.പോസ്റ്ററില്‍ ദിലീപിന്റെ പെരുമാറിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു

“Lucifer”
Loading...
Share.

About Author

Comments are closed.