ഇമ്മിണി നല്ലൊരാൾ എന്ന ചിത്രത്തിലെ ‘കോമളവല്ലി’ എന്ന അടിപൊളി ഗാനം ആലപിച്ച് പിന്നണി ഗാന രംഗത്തും തന്റെ സാന്നിധ്യം അറിയിച്ച ജയസൂര്യ വീണ്ടും പാടുന്നു. ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസൻ ഒരുക്കുന്ന ഇളയരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. ജയസൂര്യ തന്റെ കരിയറിൽ ആലപിച്ചിരിക്കുന്ന പത്താമത്തെ ഗാനമാണ് ഇത്. രതീഷ് വേഗയാണ് സംഗീത സംവിധായകൻ. മേൽവിലാസം, അപ്പോത്തിക്കരി എന്നെ ചിത്രങ്ങൾ സംവിധാനം നിർവഹിച്ച മാധവ് രാമദാസൻ ഒരുക്കുന്ന ഇളയരാജ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതലേ പ്രേക്ഷകരുടെ മനം കവർന്നിരുന്നു.