Wednesday, July 8

ദുൽക്കർ സൽമാൻ – ജീത്തു ജോസഫ് ചിത്രം ഉടൻ ? തുറന്ന് പറഞ്ഞ് സംവിധായകൻ

Pinterest LinkedIn Tumblr +

മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ദൃശ്യം രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കേരളത്തിൽ മാത്രം ഷൂട്ട് ചെയ്യപ്പെടുന്ന ഒരു ത്രില്ലർ ആയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്. ലോക് ഡൗൺ അവസാനിച്ചു കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കും. ജീത്തു ജോസഫ് തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ ത്രില്ലർ സിനിമകൾക്ക് വേറിട്ട് മാനം നൽകിയ ദൃശ്യം മലയാള സിനിമയ്ക്ക് ആദ്യമായി 50 കോടി ക്ലബ് സ്വപ്നം കാണാമെന്ന് പഠിപ്പിക്കുകയും ചെയ്തു.

ഇതിനിടയിൽ ദുൽഖർ സൽമാനും ഒന്നിച്ച് ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് ജീത്തു ജോസഫ് ഇപ്പോൾ. ദുല്ഖറിനോട് താനൊരു കഥ പറഞ്ഞിരുന്നു. നമ്മുക്ക് ഇതുമായി മുൻപോട്ട് പോകാമെന്നാണ് ദുൽക്കർ പറഞ്ഞത്, ജീത്തു പറയുന്നു. ഒരു ഓണ്ലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

ദൃശ്യം 2 പൂർത്തിയായ ശേഷം റാമിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ജീത്തു ജോസഫ് കടക്കും. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് റാം. ഒന്നിലധികം വില്ലന്മാർ ഉള്ള ഈ ചിത്രത്തിലെ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ലൂസിഫർ എന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്ത സുരേഷ് ചന്ദ്ര മേനോൻ ആണ്.

“Lucifer”
Loading...
Share.

About Author

Comments are closed.