ലക്ഷക്കണക്കിന് സിനിമാപ്രേഷകരുടെ മനസ്സില്‍ വലിയ സ്വാധീനം നേടിയ ദൃശ്യം 2 വലിയ വിജയത്തിലേക്ക് എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ചിത്രത്തിലെ ഓരോ താരങ്ങള്‍ക്കും നിരവധി പ്രശംസകളാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം ഒന്നാം ഭാഗത്തിലെ ചില കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടായിരുന്നില്ല. ഷാജോണ്‍ അവതരിപ്പിച്ച സഹദേവനും നീരജ് മാധവിന്റെ മോനിച്ചനുമാണ് രണ്ടാംഭാഗത്തില്‍ വരാതിരുന്നത്. അതിന്റെ കാരണം പറയുകയാണ് സംവിധായകന് ജീത്തു ജോസഫ്.
മോനിച്ചന് ആ പ്രദേശത്ത് അധികം ജോലിയില്ലാത്തതാണ് രണ്ടാം ഭാഗത്തില്‍ വരാതിരിക്കാനുള്ള കാരണം. സഹദേവന്റെ കാര്യത്തിലാണെങ്കില്‍ ഈ പ്രശ്നം ഇത്രയും രൂക്ഷമാകുന്നത് അയാള്‍ കാരണമാണ്. അതു കൊണ്ടു തന്നെ അന്വേഷണ സംഘത്തില്‍ സഹദേവനെ ഉള്‍പ്പെടുത്തില്ല. അഥവാ കൊണ്ടു വന്നാല്‍ത്തന്നെ ആ കഥാപാത്രം മുഴച്ചു നില്‍ക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.