Thursday, April 22

റാം ഒരു ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറാണ് അത് തീര്‍ച്ചയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട സിനിമയാണ്, ജീത്തു ജോസഫ്

Pinterest LinkedIn Tumblr +

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് റാം, ദൃശ്യം രണ്ടിന് മുൻപേ തന്നെ റാമിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു, ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയിനര്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നിര്‍ത്തിവച്ചത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ എല്ലാം ഷൂട്ട് ചെയ്തത് വിദേശ രാജ്യങ്ങളിൽ ആയിരുന്നു, കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ഉടൻ തന്നെ ഷൂട്ടിങ് തുടങ്ങുമെന്നാണ് ജീത്തുവും മോഹൻലാലും പറയുന്നത്.ദൃശ്യം സെക്കന്‍ഡിന്റെ വിജയത്തിന് പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോ ഒരുക്കിയ  ലൈവ് ചാറ്റിൽ സംസാരിക്കുന്നതിനിടെയാണ് ഇരുവരും ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.

ദൃശ്യം ഒരു ഫാമിലി ഡ്രാമയാണെന്ന് പറഞ്ഞത് പോലെ റാം ഒരു ഫാമിലി ഡ്രാമയാണെന്ന് ഞാൻ ഒരിക്കലും പറയില്ല,  റാം ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറാണ് അത് തീര്‍ച്ചയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട സിനിമയാണ്,  ചിത്രത്തിൽ ലാലേട്ടന്റെ വ്യത്യസ്തത ഗെറ്റപ്പുകൾ കാണാൻ സാധിക്കും. ഈ ചിത്രത്തിന് ദൃശ്യം കഴിഞ്ഞുള്ള ജീത്തു ജോസഫിന്റെ ചിത്രം എന്നൊരു പ്രത്യേകത കൂടിയുണ്ട് എന്ന് പറയുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂളും ക്ലൈമാക്സും പൂർത്തിയാക്കിയെന്ന് ജീത്തു പറഞ്ഞിരുന്നു.

മാര്‍ച്ചില്‍ ലണ്ടനിലേക്ക് പോകാനിരുന്നതാണ്. ടിക്കറ്റ് ബ്ലോക്ക് ചെയ്തിരുന്നു. മൂന്ന് നാല് ദിവസത്തെ വൈകല്‍ ഉണ്ടാകുമെന്ന് അവിടെയുള്ള ലൈന്‍ പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ലോക്ക് ഡൌൺ എത്തിയത്, ഇന്ത്യക്ക് പുറമേ വിദേശത്ത് രണ്ട് ലൊക്കേഷനുകളുണ്ടായിരുന്നു. ബ്രിട്ടനിലെ ചിത്രീകരണം മാറ്റാനാകില്ല. ഉസ്ബക്കിസ്ഥാനിലെയും യുകെയിളെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ  ചെയ്യാമെന്നായിരുന്നു തീരുമാനം, മോഹനലാൽ നായകനാകുന്ന ചിത്രത്തിൽ തൃഷയാണ് നായിക. കൊച്ചിയിലും ധനുഷ്‌കോടിയിലുമാണ് സിനിമ ഇതുവരെ ചിത്രീകരിച്ചത്.ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം.അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് നിര്‍മ്മാണം. ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബുമാണ് റിലീസ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ചെയ്യുന്ന ചിത്രമാണ് റാം

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.