Thursday, October 22

ഒരു കോടിയിലേറെ കാഴ്ചക്കാരുമായി തീവണ്ടിയിലെ ‘ജീവാംശമായി’ ഗാനം

Pinterest LinkedIn Tumblr +

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ഒരുക്കുന്ന തീവണ്ടിയിലെ ‘ജീവാംശമായി’ എന്ന മനോഹര ഗാനം 1 കോടിയിലേറെ കാഴ്ചക്കാരുമായി മുന്നേറുന്നു. കൈലാസ് മേനോൻ ഈണമിട്ട ഗാനം പ്രേക്ഷകർക്ക് ഒരു പകരുന്നത് വേറിട്ട ഒരു അനുഭൂതിയാണ്. അതിനാൽ തന്നെയാണ് ഗാനം ഇത്ര സൂപ്പർഹിറ്റായതും. ഹരിനാരായണന്റെ വരികൾക്ക് ആലാപനത്തിലൂടെ ജീവൻ പകർന്നത് ശ്രേയ ഘോഷാലും ഹരിശങ്കറുമാണ്.


വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുന്ന ചിത്രം ജൂൺ 29ന് തീയറ്ററുകളിലെത്തും. ആഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. വിനി വിശ്വ ലാലിന്റേതാണ് തിരക്കഥ. ഗൗതം ശങ്കർ ക്യാമറ കൈകാര്യം ചെയ്യുന്നു. തീവണ്ടിയുടെ ഒഫീഷ്യൽ ട്രെയ്‌ലർ നാളെ രാവിലെ 10 മണിക്ക് മമ്മുക്കയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കും

“Lucifer”
Loading...
Share.

About Author

Leave A Reply