ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഒന്നാണ് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ.ഈ വർഷത്തെ ഫിലിം ഫെസ്റിവൽ സെപ്റ്റംബർ അഞ്ചിനാണ് തുടങ്ങുന്നത്. മലയാളത്തിൽ നിന്ന് രണ്ട് സിനിമകളും ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലികെട്ട്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്നി ചിത്രങ്ങളാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.കണ്ടംപററി വേൾഡ് സിനിമാ കാറ്റഗറിയിലാണ് ജെല്ലികെട്ടിന്റെ പ്രദർശനം.സ്പെഷ്യൽ പ്രെസെന്റഷൻ ആയിട്ടാണ് മൂത്തോൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്.ഇന്ത്യയിൽ നിന്ന് ബോംബൈ റോസ്,സ്കൈ ഈസ് പിങ്ക് എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.