പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. ഒരിടവേളയ്ക്കുശേഷം ആക്ഷൻ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസ് കടുവയിലൂടെ തിരിച്ചെത്തുകയാണ്. മാസ്സ് ലുക്കിൽ കലിപ്പിൽ ഇരിക്കുന്ന പൃഥ്വിയെ കാണുവാൻ സാധിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിയുടെ പിറന്നാൾ ദിവസമാണ് പങ്കുവെച്ചത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസിന്റെ തിരിച്ചുവരവിനെകുറിച്ചും കടുവ എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കവെ ജിനു വി എബ്രഹാം താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷാജി കൈലാസ് ആരാധകൻ പൃഥ്വിരാജ് ആണെന്ന് പറയുകയുണ്ടായി.
നല്ല കഥകൾ ലഭിക്കാത്തതിനെ തുടർന്നാണ് ഷാജികൈലാസ് ആറുവർഷം ഇടവേള എടുത്തതെന്നും ജിനു പറയുന്നു. ആനന്ദ് രാജേന്ദ്രനാണ്, പൂര്‍ണമായും ഗ്രീന്‍ സ്ക്രീനില്‍ ചിത്രീകരിച്ച ചിത്രം പോസ്റ്റര്‍ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തത്. ‘കടുവ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ചിത്രം പകര്‍ത്തിയത് മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ലൂസിഫറിന് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയ സിനത് സേവ്യറാണ്.