ആസിഫ് അലിയുമൊത്ത് ഹാട്രിക്ക് ഹിറ്റുകൾ പൂർത്തിയാക്കിയ ജിസ് ജോയുടെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.
ബൈസിക്കിൽ തീവസ്,സൺഡേ ഹോളിഡേ,വിജയ് സൂപ്പറും പൗർണ്ണമിയും ഈ മൂന്ന് ചിത്രങ്ങളിലൂടെ ഹാട്രിക്ക് വിജയങ്ങൾ പൂർത്തിയാക്കിയ സംവിധായകനാണ് ജിസ് ജോയ്.അതേ സമയം ബോബി സഞ്ജയ് കുഞ്ചാക്കോ ബോബനോടൊപ്പം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്.നേരത്തെ ട്രാഫിക്ക്, സ്കൂൾ ബസ്,ഹൗ ഓൾഡ് ആർ യൂ എന്നി ചിത്രങ്ങളിലൂടെ വിജയം കൊയ്ത കൂട്ടുകെട്ട് ആണിത്