Saturday, May 30

ഷൈലോക്കിന്റെ 5 കോടിക്ക് മുകളിൽ ഉള്ള തുക തിയറ്ററിൽ നിന്ന് കിട്ടാനുണ്ട്; മനസ്സ് തുറന്ന് ജോബി ജോർജ്

Pinterest LinkedIn Tumblr +

ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുമ്പോൾ ഏറ്റവുമധികം നഷ്ടം നേരിടുന്നത് സിനിമ മേഖലയാണെന്ന് നിർമാതാക്കൾ നേരത്തെ രേഖപ്പെടുത്തിയിരുന്നു. സിനിമയുടെ റിലീസുകളും ചിത്രീകരണങ്ങളും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. സിനിമ മേഖലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ആളുകളെ ഇത് സാരമായി തന്നെ ബാധിക്കും. തിയേറ്ററുകളിൽ നിന്ന് തനിക്ക് ഇനിയും ഏകദേശം 5 കോടി 50 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഷൈലോക്കിന്റെ നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞതായി മനോരമ ഇപ്പോൾ റിപ്പോർട്ട് ചെയ്യുകയാണ്. ജനുവരിയിൽ റിലീസ് ചെയ്ത പടമാണ് ഷൈലോക്ക്. ചിത്രത്തിൽ പ്രവർത്തിച്ച ആർക്കും ഇനി ഒന്നും കൊടുക്കുവാൻ ഇല്ല എന്നും എല്ലാവരും പ്രതിഫലം കൈപ്പറ്റിയതാണെന്നും നിർമാതാവായ തന്റെ അവസ്ഥ മാത്രമാണ് ഇങ്ങനെയെന്നും ജോബി പറയുന്നു.

തിയേറ്ററുകൾ അടച്ചു പോയതുകൊണ്ട് തനിക്ക് ലഭിക്കേണ്ട പണം ലഭിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ രണ്ടു സിനിമകൾ പാതിവഴിയിൽ മുടങ്ങി കിടക്കുകയാണ്. 15 കോടിയോളം രൂപ മുടക്കിയാണ് താൻ ഇവിടെ നിൽക്കുന്നത് എന്നും അതിൽ കടം വാങ്ങിയ പണവും അടുത്ത സുഹൃത്തുക്കളോട് വാങ്ങിയ പണവും ഒക്കെ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിന് എന്തെങ്കിലും സംഭവിച്ചാൽ താൻ അമ്പതുകൊല്ലം പുറകോട്ട് പോകും എന്നാണ് അദ്ദേഹം പറയുന്നത്. “ഒരു നല്ല വാക്ക് പറയാൻ പോലും ആരുമില്ല. ജീവനല്ലേ വലുത്, പണമല്ലല്ലോ എന്നൊക്കെ ചിലർ ചോദിക്കാറുണ്ട്. പക്ഷേ പ്രായോഗിക തലത്തിൽ അതൊന്നും ഒരു ആശ്വാസമല്ല” ഇതാണ് അദ്ദേഹത്തിന്റെ വാക്കുകൾ

“Lucifer”
Loading...
Share.

About Author

Comments are closed.