Wednesday, April 1

‘ഡ്രാമ’ കണ്ട് കഴിഞ്ഞ് മമ്മൂക്ക കീറിമുറിച്ച് അഭിപ്രായം പറഞ്ഞു…എന്നിട്ട് ധൈര്യമായി മുന്നോട്ട് പോകാം എന്ന വാക്കും;മനസ്സ് തുറന്ന് ജോണി ആന്റണി

Google+ Pinterest LinkedIn Tumblr +

സംവിധായകനായി മലയാളം ഇൻഡസ്ട്രിയിൽ എത്തി പിന്നീട് അഭിനേതാവായി മാറിയ താരമാണ് ജോണി ആന്റണി. ഇപ്പോൾ മിക്ക സിനിമകളുടെയും ഭാഗമാവുകയാണ് അദ്ദേഹം. അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ മൂന്നു പേര്‍ തന്ന മാര്‍ക്ക് ഷീറ്റാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്ന് ജോണി ആന്റണി ഇപ്പോൾ പങ്കുവയ്ക്കുകയാണ്. ‘ഡ്രാമ’യുടെ ഷൂട്ടിങ് ലണ്ടനില്‍ നടക്കുമ്പോള്‍ നാട്ടില്‍നിന്ന് വിളിക്കുന്നവരോട് രഞ്ജിയേട്ടന്‍ ജോണി ആന്റണിയെ പറ്റി നല്ല അഭിപ്രായങ്ങൾ പറയുമായിരുന്നുവെന്നും ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് അദ്ദേഹത്തിന്റെ സീനുകള്‍ കണ്ട് ലാലേട്ടനും നല്ല അഭിപ്രായം പറഞ്ഞിരുന്നുവെന്നും ജോണി ആന്റണി പറയുന്നു.

എന്നാൽ ഫൈനൽ സർട്ടിഫിക്കറ്റ് തന്നത് മമ്മൂക്ക ആണെന്നും ഡ്രാമ കണ്ടിട്ട് അദ്ദേഹം കീറിമുറിച്ച് ഒരു അഭിപ്രായം പറഞ്ഞു എന്നും ജോണി ആന്റണി പറയുന്നു. അദ്ദേഹത്തിന്റെ തോളിൽ തട്ടിക്കൊണ്ട് മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്. ധൈര്യമായി മുന്നോട്ടു പോകാം. ഈ മൂന്ന് യൂണിവേഴ്സിറ്റികൾ തനിക്ക് തന്ന മാർക്ക് ഷീറ്റ് ആണ് തന്റെ ആത്മവിശ്വാസം എന്നും ജോണി ആന്റണി പറയുന്നു. അയ്യപ്പനും കോശിയും വരനെ ആവശ്യമുണ്ട് എന്നിവയാണ് ജോണി ആന്റണി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ. ബിജുമേനോൻ നായകനാക്കി അടുത്ത ചിത്രത്തിലെ പണിപ്പുരയിലാണ് താരം.

“Lucifer”
Loading...
Share.

About Author

Comments are closed.