Thursday, October 1

ഫൈറ്റ് രംഗങ്ങളിൽ ഏറ്റവും ഇഷ്ടം ലാലേട്ടനോട്;മനസ്സ് തുറന്ന് ജോജു ജോർജ്

Pinterest LinkedIn Tumblr +

ജോജു ജോർജ് എന്ന താരത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവൻ ആക്കി മാറ്റിയത് ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രം ആയിരുന്നു. എല്ലാത്തരം പ്രേക്ഷകരും നിറഞ്ഞ കൈയടിയോടെയാണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും ഈ കഥാപാത്രത്തിന് ലഭിച്ചു. ഫൈറ്റ് സീക്വന്‍സുകള്‍ക്ക് പ്രാധാന്യമുള്ള ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ പൊറിഞ്ചു ആയി എത്തുന്നത് ജോർജ്ജ് ആണ്. മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസുകളോടുള്ള തന്റെ താല്പര്യത്തെ പറ്റി തുറന്നു പറയുകയാണ് ജോജു.

ചിത്രത്തില്‍ ‘മറിയ’ത്തെ അവതരിപ്പിക്കുന്ന നൈല ഉഷയുമായുള്ള വീഡിയോ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി തയ്യാറാക്കിയിരുന്നു. മുന്‍പുള്ള പല സിനിമകളിലും തല്ല് കൊണ്ട് ഓടുന്ന കഥാപാത്രങ്ങളായി ജോജുവിനെ കണ്ടിട്ടുണ്ട് എങ്കിലും ഈ സിനിമയില്‍ ജോജുവിന്റെ ആരാധകര്‍ക്ക് കഥാപാത്രത്തിന്റെ നാടന്‍ തല്ല് കാണാന്‍ പറ്റും എന്നാണ് നൈല ഉഷ പറയുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.