ഇന്നലെ തിരുവനന്തപുരത്ത് വെച്ച് ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിജയികൾക്ക് സമ്മാനിക്കുകയുണ്ടായി.മികച്ച സഹനടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ പ്രിയനടൻ ജോജു ജോർജ് കാണികളെ കൈയിലെടുക്കാനും മറന്നില്ല.
ജീവിതത്തിൽ സ്വപ്നം കാണുന്നതിന് അപ്പുറമാണ് ഇപ്പോൾ ജീവിതത്തിൽ നടക്കുന്നത്. എന്റെ കിളി പോകാതിരിക്കാൻ നിങ്ങളെനിക്കു വേണ്ടി പ്രാർഥിക്കണമെന്നു പറഞ്ഞ് ജോജു വാക്കുകൾ അവസാനിച്ചപ്പോഴും പ്രിയ നടനെ ആരാധകർ ആർപ്പുവിളികൾ കൊണ്ടു മൂടി.എം.പത്മകുമാർ സംവിധാനം ചെയ്ത ജോസഫ്,ചോല എന്നി ചിത്രങ്ങളിലെ പ്രകടനങ്ങൾക്കാണ് ജോജുവിനെ തേടി ഈ പുരസ്കാരം എത്തിയത്. ജോസഫിലെ പണ്ട് പാടവരമ്പത്തിലൂടെ എന്ന ഗാനവും ജോജു വേദിയിൽ ആലപിക്കുകയുണ്ടായി.ജോജുവിനെ കൂടാതെ ദിലീഷ് പോത്തൻ, മാധുരി, മാളവിക, സുധി കോപ്പ, ജാഫർ ഇടുക്കി, ഇർഷാദ്, ഇടവേള ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഷാഹി കബീറിന്റേതായിരുന്നു തിരക്കഥ. സംഗീതം രഞ്ജിൻ രാജ്, അനിൽ ജോൺസൺ.