Tuesday, October 22

ജോജുവിന്റെ ജോസഫ് തമിഴിലേക്ക്,ചിത്രം ഒരുക്കുന്നത് പദ്മകുമാർ തന്നെ…നായകനാകുന്നത് ഈ താരം…

Google+ Pinterest LinkedIn Tumblr +
“samvritha”

ജോജു ജോർജ് എന്ന താരത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവൻ ആക്കി മാറ്റിയത് ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രം ആയിരുന്നു. എല്ലാത്തരം പ്രേക്ഷകരും നിറഞ്ഞ കൈയടിയോടെയാണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും ഈ കഥാപാത്രത്തിന് ലഭിച്ചു.എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോൾ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പദ്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.
ചിത്രം തമിഴില്‍ എത്തുമ്പോൾ ജോജു അവതരിപ്പിച്ച നായക കഥാപാത്രം ചെയ്യാന്‍ പോകുന്നത് നിർമാതാവും നടനുമായ ആർ കെ സുരേഷ് ആണ്.

പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് സിനിമ നിർമിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നടൻ സുരേഷ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. നവംബറിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വർഷം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.

“Lucifer”
Share.

About Author

Comments are closed.