Tuesday, March 26

റെജിഷാ വിജയൻ നായികയായി എത്തുന്ന ജൂണിലെ ആദ്യ ടീസർ പുറത്തിറങ്ങി ; ടീസർ കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +
“Lucifer”

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജൂൺ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. യുവനടി റെജിഷാ വിജയനാണ് ജൂൺ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. റെജിഷയുടെ ഗംഭീര മേക്ക് ഓവർ തന്നെയാണ് പോസ്റ്ററിലെ പ്രധാന സവിശേഷത. സ്‌കൂൾ യൂണിഫോം വേഷത്തിലുള്ള ലുക്കിലാണ് റെജിഷാ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

വിജയ് ബാബു നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ലിബിൻ വർഗീസ്, അഹമ്മദ് കബീർ,ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ്. ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.ചിത്രത്തിലെ ആദ്യ ഗാനം ‘മിന്നി മിന്നി’യുടെ വീഡിയോ സോങ്ങും കഴിഞ്ഞ ദിവസം റിലീസായി.ഇഫ്തിയാണ് സംഗീതസംവിധാനം. അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.വിനായക് ശശികുമാർ വരികളും രചിച്ചിരിക്കുന്നു.ഇപ്പോൾ ചിത്രത്തിന്റെ ടീസർ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടീസർ കാണാം

“Tovi”
Share.

About Author

Comments are closed.