ഇന്ത്യക്ക് പുറത്ത് വരെ തരംഗമായി തീർന്ന ജിമിക്കി കമ്മൽ സോങ്ങ് വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്. ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴി എന്ന ചിത്രത്തിലൂടെയാണ് ഗാനം വീണ്ടുമെത്തിയിരിക്കുന്നത്. ജ്യോതികയും ലക്ഷ്മി മഞ്ചുവുമാണ് ഗാനരംഗത്ത് ചുവട് വെച്ചിരിക്കുന്നത്. ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിനായി ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേർന്നാലപിച്ച ജിമിക്കി കമ്മൽ എന്ന ഗാനം ഇതിനകം 91 മില്യൺ വ്യൂസ് യൂട്യൂബിൽ നേടിക്കഴിഞ്ഞു. രാധാമോഹൻ സംവിധാനം നിർവഹിക്കുന്ന കാട്രിൻ മൊഴിയിലും സംഗീത സംവിധാനം ഷാൻ റഹ്മാനാണ് നിർവഹിക്കുന്നത്.