Monday, May 27

അർജുൻ റെഡ്‌ഡിയുടെ ഹിന്ദി റീമേക്ക് കബീർ സിങിന്റെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി [VIDEO]

Google+ Pinterest LinkedIn Tumblr +
“Lucifer”

തെലുങ്ക് സിനിമയിൽ കോലിളക്കം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീർ സിങിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. തെലുങ്കിൽ വിജയ് ദേവരകൊണ്ടയാണ് അർജുൻ റെഡ്ഡിയായി എത്തിയതെങ്കിൽ ഹിന്ദിയിൽ എത്തുന്നത് ഷാഹിദ് കപൂർ ആണ് .അതിഗംഭീര പ്രകടനമാണ് ടീസറിൽ ഷാഹിദ് കപൂർ കാഴ്ചവയ്ക്കുന്നത്. സന്ദീപ് റെഡ്ഡി വങ്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ റെഡ്‌ഡി സംവിധാനം ചെയ്തതും സന്ദീപ് തന്നെയായിരുന്നു.

കിയാര അദ്വാനി ആണ് ഈ ചിത്രത്തിൽ നായികയായെത്തുന്നത്. ഈവർഷം ജൂൺ 21- നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അർജുൻ റെഡ്‌ഡി പോലെ ഈ ചിത്രവും വലിയ വിജയം ആകും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പായി വർമ്മ എന്ന പേരിൽ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഈ ചിത്രം റിലീസ്നോട് അടുക്കുന്ന സമയത്താണ് ചിത്രം ഉപേക്ഷിച്ചു എന്ന വാർത്ത പുറത്തുവന്നത്. വിക്ര ത്തിൻറെ മകൻ ദ്രുവ് വിക്രം ആയിരുന്നു ഈ ചിത്രത്തിൽ നായകനാകാൻ ഇരുന്നത്.

“Lucifer”
Share.

About Author

Comments are closed.