കമൽ ഹാസന്റെ നിർമാണത്തിൽ ചിയാൻ വിക്രം നായകനാകുന്ന കദരം കൊണ്ടൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതലുള്ള പ്രേക്ഷകരുടെ ആവേശത്തെ പതിന്മടങ്ങാക്കി ചിത്രത്തിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. സേഫ്റ്റി എക്സ്സ്പെർട്ടായി വിക്രം എത്തുന്ന ചിത്രത്തിന്റെ ടീസർ വിക്രത്തിന്റെ ലുക്ക് കൊണ്ടും കണ്ണചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും ഏറെ പ്രതീക്ഷ പകരുന്നതാണ്. ലെനയും ഒരു പ്രധാനവേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്.