Tuesday, February 25

ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽക്കർ നായകൻ,നായികയാകാൻ കാജൽ അഗർവാൾ !

Google+ Pinterest LinkedIn Tumblr +

ഇന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സ് കൊറിയോഗ്രാഫറില്‍ ഒരാളായ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. തമിഴ് ,ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ നായികയായി തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ എത്തും. ഇത് ആദ്യമായാണ് ഒരു മലയാളി നടന്റെ നായികയായി കാജൽ എത്തുന്നത്.

ദുൽക്കർ തന്നെ നിർമിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ദുൽഖറിന്റെ അടുത്ത റിലീസ്.സുരേഷ് ഗോപി, ദുൽഖർ, ശോഭന,കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്‌ത സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യനാണ്. ചിത്രം നിർമ്മിക്കുന്നതിൽ എം സ്റ്റാർ എന്‍റർടയിൻമെന്‍റ്സും പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്‍റെ മാതൃകയിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.സോഷ്യല്‍ മീഡിയയിലൂടെ ആണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ.് ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.